തിരുവനന്തപുരം: നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ, യുഡിഎഫ് സർക്കാരിന്റെ രണ്ടാം പ്രവൃത്തിദിനത്തിൽ സെക്രട്ടേറിയറ്റിലേക്ക് സന്ദർശകരുടെ വൻ പ്രവാഹം. രാവിലെ 8.45-ഓടെ മുഖ്യമന്ത്രി വി.ഡി.
സതീശൻ ഓഫീസിലെത്തിയതിന് പിന്നാലെയാണ് പൊതുജനങ്ങളെ അകത്തേക്ക് കടത്തിവിട്ടു തുടങ്ങിയത്. സന്ദർശകർക്കായി പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും, സുരക്ഷാ ഉദ്യോഗസ്ഥർ ഇത് കർശനമായി നടപ്പിലാക്കിയില്ല.
മന്ത്രിസഭാ യോഗത്തിന് ശേഷം മിക്ക മന്ത്രിമാരും തങ്ങളുടെ ഓഫീസുകളിൽ സജീവമായതോടെ തിരക്ക് വർധിച്ചു. രണ്ടാമത് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.
സതീശൻ വേറിട്ട ശൈലിയാണ് സ്വീകരിച്ചത്.
പത്ത് മിനിറ്റിനുള്ളിൽ തന്നെ മന്ത്രിസഭാ തീരുമാനങ്ങൾ ചുരുക്കത്തിൽ വിശദീകരിച്ച അദ്ദേഹം, തുടർന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദമായ മറുപടികൾ നൽകി. കൂടാതെ, മന്ത്രിസഭാ തീരുമാനങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിച്ചതും ശ്രദ്ധേയമായി.
അതേസമയം, മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ വൈകിയത് സന്ദർശകരെ വലച്ചു. മന്ത്രിമാരുടെ പേരുകളും വകുപ്പുകളും രേഖപ്പെടുത്തിയ ബോർഡുകൾ ഓഫീസുകളിൽ സ്ഥാപിക്കുന്നതിലും കാലതാമസം നേരിട്ടു.
ഇന്നലെ വൈകിട്ടോടെ വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തിൽ, ഇന്നുമുതൽ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമാകും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ ആളുകൾ സെക്രട്ടേറിയറ്റിലെത്തുമെന്നാണ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

