ഉഡുപ്പി മണിപ്പാലിലെ വാടക വീട്ടിൽ യുവതിയെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായി. മണിപ്പാലിൽ ജോലി ചെയ്യുന്ന അങ്കോള ഖേനി സ്വദേശിനി സുഷമ അന്നപ്പ നായിക്കിനെ (31) ആണ് മണിപ്പാൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഈ മാസം 12-ന് രാത്രി ഷിഫ്റ്റ് ജോലികഴിഞ്ഞ് യോഗിതയുടെ കൂടെ താമസിക്കുന്നവർ തിരിച്ചെത്തിയപ്പോഴാണ്, യോഗിതയെ തലയ്ക്ക് പരുക്കേറ്റ് ബോധരഹിതയായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് യോഗിത ധരിച്ചിരുന്ന സ്വർണമാലയും കമ്മലും നഷ്ടപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പൊലീസ് പരിശോധനയിലാണ് സിമന്റ് കട്ട
ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതാണെന്ന് വ്യക്തമായത്. മോഷണശ്രമത്തിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രതി കുറ്റം സമ്മതിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി, തനിക്ക് സംശയം തോന്നാതിരിക്കാനായി സുഷമ തന്നെ യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
സാമ്പത്തിക ബാധ്യതകളാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി. പ്രതിയിൽ നിന്ന് യോഗിതയുടെ സ്വർണമാലയും കമ്മലുകളും പൊലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

