എടത്വ: ഒരേസമയം ജനിച്ച മൂവർ സംഘം ഔദ്യോഗികമായി സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കുന്നു. അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജിയിൽ പ്രവേശനം നേടിയിരിക്കുന്നത്.
ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും, നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഈ കുരുന്നുകൾ. നിലവിൽ ബിബിൻ വിദേശത്താണ് ജോലി ചെയ്യുന്നത്.
കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കുരുന്നുകളുടെ അക്ഷരമുറ്റത്തേക്കുള്ള കടന്നുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ഏവരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

