കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവലയിൽ താമസിക്കുന്ന മാണിക്കത്താൻ എം.വി.ജോയിയുടെ വീടിന്റെ മേൽക്കൂരയിലെ 120 ഓടുകളാണ് വിമാനത്തിന്റെ ഗതിവേഗത്തിൽ തെറിച്ചുപോയത്. ഏകദേശം 1000 രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ഈ മേഖലയിൽ വിമാനങ്ങൾ അമിതമായി താഴ്ന്നു പറക്കുന്നത് മൂലം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും സമാനമായ സാഹചര്യത്തിൽ പണ്ടാല പ്രസാദിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ മൂന്നുതവണ ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
സിയാൽ അധികൃതർക്ക് പരാതി നൽകിയിട്ടും ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന പരാതി പ്രദേശവാസികൾക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

