പെരുമ്പാവൂർ ഒക്കൽ നമ്പിളി കവലയിൽ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
മാണിക്കത്താൻ എം.വി.ജോയിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മേൽക്കൂരയിലെ 120 ഓടുകളാണ് വിമാനത്തിന്റെ മർദ്ദം മൂലമുണ്ടായ ശക്തമായ കാറ്റിൽ തകർന്നുപോയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനായി വിമാനം അമിതമായി താഴ്ന്നു പറന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഏകദേശം 1000 രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ വ്യക്തമാക്കി. ഈ പ്രദേശത്ത് സമാനമായ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പണ്ടാല പ്രസാദിന്റെ വീടിന്റെ മേൽക്കൂരയിൽ നിന്ന് സമാനമായ സാഹചര്യത്തിൽ മൂന്ന് തവണ ഓടുകൾ തകർന്നിരുന്നു. സംഭവത്തിൽ സിയാൽ അധികൃതർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും, നാളിതുവരെയും മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

