കടുത്തുരുത്തിയിൽ വെച്ച് ബസ് ജീവനക്കാരുടെ മർദനത്തിനിരയായതായി ദമ്പതികളുടെ പരാതി. അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവാണ് കടുത്തുരുത്തി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്.
കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ്വിൽ ബസിലെ ജീവനക്കാർക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം.
രജീഷയും ഭർത്താവ് സജീവുമൊത്ത് തങ്ങളുടെ മകളോടൊപ്പം കോട്ടയത്തുനിന്നും യാത്ര ചെയ്യുകയായിരുന്നു. കടുത്തുരുത്തിയിൽ ബസ് എത്തിയപ്പോൾ, വാഹനം വേഗത്തിൽ മുന്നോട്ടെടുക്കാൻ ജീവനക്കാർ ബഹളം വെച്ചതായി പരാതിയിൽ പറയുന്നു.
തങ്ങളുടെ കുട്ടിക്ക് ഇറങ്ങാനുണ്ടെന്ന് ദമ്പതികൾ അറിയിച്ചതോടെ കണ്ടക്ടറുമായി വാക്കേറ്റമുണ്ടായി. കുട്ടി ബസിൽ നിന്നും ഇറങ്ങിയെങ്കിലും, തുടർന്നുള്ള തർക്കത്തിനിടെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെ മർദിച്ചെന്നാണ് പരാതി.
തടസ്സം പിടിക്കാനെത്തിയ രജീഷയ്ക്കും മർദനമേറ്റു. സംഭവത്തിൽ കടുത്തുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

