ഉഡുപ്പി മണിപ്പാലിലെ വാടക വീട്ടിൽ വെച്ച് യുവതിയെ സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ സുഹൃത്ത് പിടിയിലായി.
അങ്കോള ഖേനി സ്വദേശിനി സുഷമ അന്നപ്പ നായിക് (31) ആണ് മണിപ്പാൽ പൊലീസിന്റെ കസ്റ്റഡിയിലായത്. അങ്കോള സ്വദേശിനിയായ യോഗിതയാണ് ആക്രമണത്തിന് ഇരയായത്.
ഈ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് സഹപ്രവർത്തകർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതയായ നിലയിൽ യോഗിതയെ കണ്ടെത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം യോഗിത ധരിച്ചിരുന്ന സ്വർണമാലയും കമ്മലും പ്രതി മോഷ്ടിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിന് ശേഷം യോഗിതയെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്തത് പ്രതിയായ സുഷമയായിരുന്നു.
എന്നാൽ, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതി കുടുങ്ങുകയായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾ കാരണം മോഷണം ലക്ഷ്യമിട്ടാണ് താൻ കൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
പ്രതിയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

