കീഴരിയൂർ കൊയ്ത്തുമ്മൽ ഭാഗത്തെ പുഴയോടു ചേർന്ന തുരുത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഉദ്യോഗസ്ഥർ സാഹസികമായി നടത്തിയ തിരച്ചിലിലാണ് കേന്ദ്രം കണ്ടെത്തിയത്. തോടുകളും ചതുപ്പുനിലങ്ങളും പിന്നിട്ട
ശേഷം പുഴ നീന്തിക്കടന്നാണ് എക്സൈസ് സംഘം തുരുത്തിലെത്തിയത്. നെല്യാടി പുഴയോടു ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഇവിടെ സൂക്ഷിച്ചിരുന്ന 2800 ലീറ്റർ കോടയാണ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫിസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.വിവേക്, കെ.വൈശാഖ്, സി.പി.ജിഷ്ണു, എം.കെ.അതുൽ രാഗ് എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

