തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ.പ്രദീപ് (40) എടുത്ത അപൂർവ ശപഥം പൂർത്തീകരിച്ചു. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നത് വരെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു ഇദ്ദേഹം സ്വീകരിച്ചിരുന്ന നിലപാട്.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രദീപ് ഇത്തരമൊരു പ്രതിജ്ഞ എടുത്തത്. എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ അദ്ദേഹം തന്റെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ചുമാറ്റി.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും നാട്ടുകാർക്കായി പായസ വിതരണം നടത്തുകയും ചെയ്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അയ്യപ്പഭക്തർക്കിടയിൽ ഐക്യം ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം മൂന്ന് വർഷക്കാലം ഓട്ടോറിക്ഷയിൽ കേരളമെമ്പാടും പ്രദീപ് യാത്ര നടത്തിയിരുന്നു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന ഇദ്ദേഹം, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് പ്രദീപിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

