പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. യുവതി ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
സംഭവദിവസം പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങിയത് സോനയാണെങ്കിലും, താൻ ഒരിക്കലും ഇത്തരം ഒരു കടുംകൈ ചെയ്യില്ലെന്ന് അമ്മ വസന്ത വ്യക്തമാക്കി. പെട്രോൾ വാങ്ങാൻ ഭർത്താവ് രജിൻ ലാൽ നിർബന്ധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ് വസന്തയുടെ ആരോപണം.
സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നു. കുടുംബപ്രശ്നങ്ങളോ മറ്റോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി.
രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്നും സോന പറഞ്ഞിരുന്നു. ഗർഭകാലത്തുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ടു മാസം പാലേരിയിലെ വീട്ടിലായിരുന്നു സോന താമസിച്ചിരുന്നത്.
ഭർത്താവ് രജിൻ ലാൽ ഗൾഫിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് അവളെ കൊണ്ടുപോയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും തന്റെ മകൾക്ക് നീതി ലഭിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ വ്യത്യസ്തമായ ആരോപണവുമായി രംഗത്തെത്തി. തന്റെ മകന്റെ മേൽ കുറ്റം കെട്ടിവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

