തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ.പ്രദീപ് (40) എടുത്ത അപൂർവ പ്രതിജ്ഞ പൂർത്തിയായി. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ഭരണകാലാവധി അവസാനിക്കുമെന്ന് കരുതി എട്ടു വർഷത്തോളമായി മുടിയും താടിയും മുറിക്കാതെയായിരുന്നു ഇദ്ദേഹത്തിന്റെ കാത്തിരിപ്പ്.
2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലാണ്, പിണറായി വിജയൻ ഭരണം അവസാനിച്ചിട്ടേ താൻ താടിയും മുടിയും വടിക്കൂവെന്ന് പ്രദീപ് പ്രതിജ്ഞയെടുത്തത്. ഇതിന്റെ ഭാഗമായി മൂന്നു വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തരെ ഏകീകരിക്കാൻ പ്രദീപ് ശ്രമിച്ചിരുന്നു.
പ്രതിജ്ഞ പൂർത്തിയായതിന്റെ ഭാഗമായി ഇന്നലെ തന്റെ നീട്ടി വളർത്തിയ താടിയുടെയും മുടിയുടെയും അറ്റത്ത് പ്രദീപ് മുറി വരുത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ അസുഖത്തെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈനായി തൊഴിൽ തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

