കാസർഗോഡ്: പള്ളത്തടുക്കയിൽ ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ച് അഞ്ച്പേർ മരിച്ചു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മൊഗ്രാൽ സ്വദേശികളായ അഞ്ചു പേരാണ് മരിച്ചത്. വിദ്യാർത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത് .ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നു പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]