തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴിയിൽ കെ.കെ. പ്രദീപ് (40) എട്ടു വർഷം നീണ്ട
തന്റെ കഠിന വ്രതം പൂർത്തിയാക്കി. പിണറായി വിജയൻ സർക്കാർ അധികാരമൊഴിയാതെ താടിയും മുടിയും വടിക്കില്ലെന്ന പ്രതിജ്ഞയിലായിരുന്നു അയ്യപ്പഭക്തനായ ഇദ്ദേഹം.
2018-ൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി വന്ന സാഹചര്യത്തിലാണ്, സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് വരെ മുടിയും താടിയും മുറിക്കില്ലെന്ന് പ്രദീപ് പ്രതിജ്ഞയെടുത്തത്. ഈ കാലയളവിൽ അയ്യപ്പഭക്തരെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നു വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം ഏകനായി സഞ്ചരിച്ച് അദ്ദേഹം ബോധവൽക്കരണം നടത്തിയിരുന്നു.
നീണ്ട കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ചുമാറ്റി വ്രതം പൂർത്തിയാക്കി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രദീപ്, നാട്ടുകാർക്കായി പായസം വിതരണം ചെയ്യുകയും ചെയ്തു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

