മലയാള ചലച്ചിത്ര ചരിത്രത്തിൽ ‘ജോർജുകുട്ടി’ എന്ന കഥാപാത്രത്തിന് നൽകിയ അതുല്യമായ സ്ഥാനം മോഹൻലാൽ എന്ന നടന്റേതാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചലച്ചിത്ര പരമ്പര പ്രേക്ഷകമനസ്സുകളിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
ആദ്യ ഭാഗം പുറത്തിറങ്ങി 13 വർഷങ്ങൾക്കിപ്പുറം, ഈ പരമ്പരയിലെ മൂന്നാം ഭാഗം ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. മോഹൻലാലിന്റെ ജന്മദിനത്തിൽ തന്നെ ചിത്രം റിലീസ് ചെയ്തത് ആരാധകർക്ക് ഇരട്ടി മധുരമായി മാറി.
തന്റെ ചിത്രങ്ങളുടെ ആദ്യ പ്രദർശനം പ്രേക്ഷകർക്കൊപ്പം കാണാറുള്ള പതിവ് പോലെ, ഇത്തവണയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാൽ നേരിട്ടെത്തി. ചിത്രം കണ്ടിറങ്ങവേ അദ്ദേഹം വൈകാരികമായി തളർന്ന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സിനിമയിലെ തീവ്രമായ വൈകാരിക മുഹൂർത്തങ്ങൾ താരത്തെയും സ്വാധീനിച്ചു എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ. മലയാളം ഒറിജിനലിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകളും ഒരേസമയം തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്.
ഒരു മലയാള ചലച്ചിത്രം റിലീസ് ചെയ്യുന്ന ദിവസം തന്നെ ഇത്രയധികം മറുഭാഷാ പതിപ്പുകൾ പുറത്തിറങ്ങുന്നത് ഇതാദ്യമാണ്. പ്രേക്ഷകരുടെ വലിയ ആകാംക്ഷ മാനിച്ച് റിലീസിന് 11 ദിവസം മുൻപേ തന്നെ മലയാളം പതിപ്പിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു.
ബുക്കിംഗിലൂടെ തന്നെ വലിയ സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രം, ബജറ്റ് റിക്കവറി ഇതിനകം പൂർത്തിയാക്കിയതായാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളായി ബോളിവുഡിലെ വമ്പൻ സ്റ്റുഡിയോകളും ആശിർവാദ് സിനിമാസിനൊപ്പം അണിനിരക്കുന്നുണ്ട്.
ദൃശ്യം 3-ന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ്, മലയാളം ഒറിജിനലിന്റെ ആഗോള തിയട്രിക്കൽ, ഡിജിറ്റൽ റൈറ്റുകൾ സ്വന്തമാക്കിയിരുന്നു. പെൻ സ്റ്റുഡിയോസ് പനോരമ സ്റ്റുഡിയോസിലൂടെ ആശിർവാദ് സിനിമാസിൽ 100 കോടി രൂപയുടെ മുതൽമുടക്കും നടത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

