തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എട്ടു വർഷത്തോളം നീണ്ടുനിന്ന തന്റെ പ്രത്യേക വ്രതാനുഷ്ഠാനം പൂർത്തിയാക്കി.
2018-ൽ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി വന്ന സാഹചര്യത്തിലാണ്, പിണറായി വിജയൻ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് വരെ താടിയും മുടിയും വെട്ടില്ലെന്ന് ഇദ്ദേഹം ശപഥം ചെയ്തത്.
ഈ തീരുമാനത്തിന് പിന്തുണയേകാൻ മൂന്ന് വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പ ഭക്തർക്കിടയിൽ ഐക്യത്തിനായി പ്രദീപ് ബോധവൽക്കരണം നടത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ്, വ്രതത്തിന്റെ ഭാഗമായി വളർത്തിയ താടിയുടെയും മുടിയുടെയും അറ്റം പ്രദീപ് ഇന്നലെ മുറിച്ചുമാറ്റിയത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ, പ്രദേശവാസികൾക്കായി അദ്ദേഹം പായസ വിതരണവും സംഘടിപ്പിച്ചു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

