പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാറിനുള്ളിൽ ഗർഭിണിയായ യുവതി വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ശക്തം. മരണം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങളെ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി.
വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കൾ പ്രതിഷേധം അറിയിക്കുന്നത്. സംഭവദിവസം പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്നും സോനയാണ് ഇന്ധനം വാങ്ങിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, ഭർത്താവ് രജിൻ ലാലിന്റെ നിർബന്ധപ്രകാരമാണ് സോന ഇന്ധനം വാങ്ങിയതെന്ന് മാതാവ് വസന്ത ആരോപിക്കുന്നു. മകൾക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടായിരുന്നില്ലെന്നും, സംഭവദിവസവും രാവിലെ 10.30-ന് തന്നോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും വസന്ത വ്യക്തമാക്കി.
ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിൽ താമസിച്ചിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ ഈ ആരോപണങ്ങളെ പൂർണമായി നിഷേധിച്ചു. മകന്റെ മേൽ കുറ്റം കെട്ടിവയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു.
മരണകാരണത്തെ ചൊല്ലി ഇരു കുടുംബങ്ങളും വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച സാഹചര്യത്തിൽ, പൊലീസ് ശാസ്ത്രീയ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

