തമിഴ്നാട് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമിതയായ ജി.പി. നന്ദന ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി.
തന്റെ ബാച്ചിലെ പത്ത് ഐഎഎസ് ഉദ്യോഗസ്ഥർക്കൊപ്പമാണ് കൊട്ടാരക്കര വയയ്ക്കൽ സ്വദേശിനിയായ നന്ദന മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രചോദനമേകിയെന്ന് നന്ദന വ്യക്തമാക്കി.
‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.
കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകാനും നന്ദന ശ്രദ്ധിച്ചു. താനേറെ ഹൃദ്യമായി കരുതുന്ന അനുഭവമാണ് ഈ കൂടിക്കാഴ്ചയെന്ന് നന്ദന മാധ്യമങ്ങളോട് പ്രതികരിച്ചു.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്ന നന്ദന, കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
കഠിനമായ പരിശീലനത്തിന് ശേഷമാണ് നന്ദന സേലം അസിസ്റ്റന്റ് കലക്ടറായി തന്റെ ഔദ്യോഗിക ദൗത്യം ഏറ്റെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

