തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന്റെ നീക്കങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.
ചടങ്ങുകൾക്ക് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്ത അദ്ദേഹം, ഹസ്തദാനം നൽകിയ ശേഷമാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്. ഏറെ ഗൗരവത്തോടെയായിരുന്നു ടി.കെ.
ഗോവിന്ദന്റെ സത്യപ്രതിജ്ഞ. പ്രോ ടേം സ്പീക്കർ ജി.
സുധാകരനെയും അദ്ദേഹം സന്ദർശിച്ച് അഭിവാദ്യം അർപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്റെ വസതിയിലെ ടി.കെ.
ഗോവിന്ദന്റെ സന്ദർശനം നേരത്തെ തന്നെ ചർച്ചയായിരുന്നു. ഭാര്യയ്ക്കൊപ്പമെത്തി കോടിയേരിയുടെ കുടുംബാംഗങ്ങളെ കണ്ട
അദ്ദേഹം, വസതിയിലെ സ്മൃതി മണ്ഡപവും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു. പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരാൾ സിപിഎം നേതാവിന്റെ വസതിയിൽ ഇത്തരത്തിൽ സന്ദർശനം നടത്തിയത് അത്യപൂർവ്വ സംഭവമാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തിറങ്ങിയത്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ.
ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചത്. ആറു പതിറ്റാണ്ടോളം പാർട്ടിയിൽ പ്രവർത്തിച്ച നേതാവ് ഇത്തരത്തിൽ മത്സരിച്ചത് സിപിഎം അണികളിലും നേതൃത്വത്തിലും വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പ് മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ഗോവിന്ദന്റെ പ്രചാരണ പോസ്റ്ററുകളും ബാനറുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
കൂടാതെ, പോളിങ് ബൂത്തിലെത്തിയ അദ്ദേഹത്തെ ഒരു സംഘം ആളുകൾ കൂവി വിളിച്ചതും വിവാദമായിരുന്നു. അധികാരത്തോടുള്ള അമിതമായ ഭ്രമമാണ് ടി.കെ.
ഗോവിന്ദനെ നയിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിക്കുകയുണ്ടായി.
പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ. ഗോവിന്ദൻ ഉന്നയിക്കുന്നത്.
ഇടതുപക്ഷം അടിമുടി അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും, ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

