തമിഴ്നാട് കേഡറിൽ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമനം ലഭിച്ച കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ ജി.പി. നന്ദന തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നു.
സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദനയുടെ ആദ്യ നിയമനം. ഔദ്യോഗിക സേവനത്തിന്റെ ഭാഗമായുള്ള പരിശീലനം പൂർത്തിയാക്കിയ പത്ത് ഉദ്യോഗസ്ഥർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ സന്ദർശിച്ചു.
ഈ കൂടിക്കാഴ്ചയ്ക്കിടെ ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം പകരുന്ന സന്ദേശമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്നായിരുന്നു വിജയിയുടെ വാക്കുകൾ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വേളയിൽ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന സമ്മാനമായി നൽകി.
മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നുവെന്ന് നന്ദന പിന്നീട് പ്രതികരിച്ചു. 2017-19 കാലഘട്ടത്തിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം നന്ദന ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

