മാനന്തവാടിയിൽ എൺപത്തിയഞ്ചുകാരിയുടെ കമ്മൽ പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് പിടിയിലായത്.
ഈ മാസം 17-ാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, കുശലാന്വേഷണം നടത്തുന്നതിനിടെ വയോധികയെ കെട്ടിപ്പിടിക്കുകയും ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയും ചെയ്തു.
ഇതിനിടെ ഇടതു കാതിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർച്ച ചെയ്യുകയായിരുന്നു. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വയോധിക വീട്ടിലെത്തിയ മരുമകളോട് വിവരം പറയുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ കമ്മൽ നഷ്ടപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി കവർന്ന കമ്മൽ മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപന നടത്തിയ കമ്മൽ കണ്ടെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

