കാസർകോട് ജില്ലയിലെ ഗതാഗത മേഖലയിൽ നിർണ്ണായകമായ ചെർക്കള – കല്ലട്ക്ക അന്തർസംസ്ഥാന പാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട
പുതിയ നയതീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. നിലവിൽ ടെൻഡർ പൂർത്തിയായ കിഫ്ബി പദ്ധതികളുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 27-ന് സർക്കാർ സ്വീകരിക്കും.
ഈ പാതയിൽ നിലനിൽക്കുന്ന അതീവ ദുർഘടമായ സാഹചര്യം നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്. പദ്ധതിയുടെ ഭാഗമായി 29.83 കോടി രൂപ ചെലവിൽ ബിറ്റുമിൻ കോൺക്രീറ്റിങ് ജോലികളാണ് നടപ്പിലാക്കുന്നത്.
മഴക്കാലം ശക്തിപ്രാപിക്കുന്നതിന് മുൻപായി റോഡിലെ കുഴികൾ അടച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്ക പ്രദേശവാസികൾക്കിടയിൽ നിലനിൽക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

