കൊച്ചിയിൽ യുവതികളെ പ്രലോഭിപ്പിച്ച് തടങ്കലിൽ പാർപ്പിക്കുകയും ക്രൂരമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഘത്തിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. സമൂഹമാധ്യമങ്ങൾ വഴി ആഡംബര ജീവിതവും ഗ്ലാമർ ലോകവും വാഗ്ദാനം ചെയ്താണ് സംഘം യുവതികളെ വലയിലാക്കുന്നത്.
മോഡലിങ് പരിശീലനം, വിദേശ ജോലികൾ, ഹോട്ടൽ പ്രമോഷൻ പരിപാടികൾ, ദുബായിലേക്കുള്ള വിഡിയോ ഷൂട്ടിങ് യാത്രകൾ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം തുടങ്ങിയവ ഉയർത്തിക്കാട്ടിയാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.
ഒരാഴ്ചയിലേറെയായി പോലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടയും സഹോദരിയുമാണ് ഈ റാക്കറ്റിന്റെ സൂത്രധാരകർ.
യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനും ഇരകളെ കൈമാറുന്നതിനും സിന്ധു എന്നയാളാണ് നേതൃത്വം നൽകുന്നത്. സോഷ്യൽ മീഡിയ റീലുകൾ നിർമ്മിച്ച് യുവതികളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതും അവരെ പ്രലോഭിപ്പിക്കുന്നതും അലീനയാണ്.
മഞ്ജിമ എന്നയാളുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. സംഘത്തിന്റെ പ്രവർത്തനരീതി വളരെ ആസൂത്രിതമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആകർഷകമായ ഓഫറുകൾ നൽകി യുവതികളെ വിശ്വാസത്തിലെടുത്ത ശേഷം ഇവരെ വിദേശത്തേക്ക് കടത്തുന്നു. തുടർന്ന് ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി കലർത്തി അബോധാവസ്ഥയിലാക്കി ക്രൂരമായ പീഡനത്തിനിരയാക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമാണ് ചെയ്യുന്നത്.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ഥിരമായി ചൂഷണം ചെയ്യുന്നതാണ് ഇവരുടെ രീതി. മാനഹാനി ഭയന്നും ഭീഷണി മൂലവും പല ഇരകളും പരാതി നൽകാൻ വിമുഖത കാണിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

