ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) മകന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ അന്തരിച്ചു. ഈ മാസം 13-ാം തീയതി രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം.
സഹോദരിയെ പിതാവ് വഴക്കുപറഞ്ഞതിനെച്ചൊന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ആലത്തൂർ പൊലീസ് വ്യക്തമാക്കി. തർക്കത്തിനിടെ മകൻ സുനിൽ (35) കൈക്കോട്ട് ഉപയോഗിച്ച് മുത്തുവിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത ആലത്തൂർ പൊലീസ് സുനിലിനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
മരിച്ച മുത്തുവിന്റെ ഭാര്യ: ദൈവാനി. മക്കൾ: സുമിത, സുനിൽ, സുചിത്ര.
മരുമക്കൾ: സുരേഷ്, പാർഥിപൻ. സഹോദരങ്ങൾ: മാണി, ചെല്ല, കല്യാണി, പരേതരായ കണ്ടൻ, മണിയൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

