മാനന്തവാടിയിൽ വയോധികയുടെ കാതിൽ നിന്ന് കമ്മൽ ബലമായി പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
ഈ മാസം 17-ാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. എൺപത്തിയഞ്ച് വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ പ്രതി, അവരോട് സംസാരിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും തുടർന്ന് വയോധികയുടെ ചെവിയിൽ പിടിച്ച് ബലമായി വലിക്കുകയുമായിരുന്നു.
ഈ ആക്രമണത്തിൽ വയോധികയുടെ ഇടതു ചെവിയിൽ നിന്ന് അര പവനോളം തൂക്കം വരുന്ന കമ്മൽ പ്രതി കവർന്നു. സനീഷ് പോയതിന് ശേഷം ചെവിയിൽ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വയോധിക മരുമകളോട് വിവരം പറയുകയായിരുന്നു.
മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു.
മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയിരുന്ന കമ്മൽ പോലീസ് പിന്നീട് കണ്ടെടുത്തു. ഇൻസ്പെക്ടർ എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

