മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയില്‍ മോഷണം. മുഖം മറയ്ക്കുന്നതിനായി മാസ്കും തൊപ്പിയും ധരിച്ചെത്തിയ മോഷ്ടാവ്, കടയുടെ ഭിത്തി തുരന്നാണ് അകത്തുകടന്നത്.
ഈ സംഭവത്തില്‍ വണ്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നത്.
ഒരാള്‍ക്ക് മാത്രം കടക്കാന്‍ പാകത്തില്‍ ഭിത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. തുടര്‍ന്ന് ഡിസ്പ്ലേയിലുണ്ടായിരുന്ന ഏകദേശം രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, പ്രതി മാസ്കും തൊപ്പിയും ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് വണ്ടൂര്‍ പോലീസ്.
കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നിട്ടുള്ളതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

