പാലക്കാട് ചിറ്റിലഞ്ചേരി മേലാർകോട് കോട്ടേക്കുളം മാങ്ങോട് സ്വദേശി മുത്തു (75) ആണ് മകന്റെ മാരകമായ ആക്രമണത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഈ മാസം 13-ന് രാവിലെ പതിനൊന്നുമണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.
തന്റെ സഹോദരിയെ പിതാവ് ശാസിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ മകൻ സുനിൽ (35), മുത്തുവിനെ കൈക്കോട്ട് ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് ആലത്തൂർ പൊലീസ് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പെയിന്റിങ് തൊഴിലാളിയായ സുനിൽ മനോദൗർബല്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുത്തുവിനെ ആദ്യം ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദൈവാനിയാണ് പരേതന്റെ ഭാര്യ.
സുമിത, സുനിൽ, സുചിത്ര എന്നിവർ മക്കളും, സുരേഷ്, പാർഥിപൻ എന്നിവർ മരുമക്കളുമാണ്. മാണി, ചെല്ല, കല്യാണി എന്നിവർ സഹോദരങ്ങളാണ്.
പരേതരായ കണ്ടൻ, മണിയൻ എന്നിവരും സഹോദരങ്ങളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

