കൊച്ചി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘത്തെ പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ ഉയർന്ന വരുമാനവും ആഡംബര ജീവിതവും വാഗ്ദാനം നൽകി യുവതികളെയും പെൺകുട്ടികളെയും കെണിയിൽപ്പെടുത്തുന്ന രീതിയാണ് ഈ സംഘം പിന്തുടർന്നിരുന്നത്.
മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ ഇവന്റുകൾ, ദുബായ് വിഡിയോ ഷൂട്ട് എന്നിവയ്ക്കായി വിദേശ യാത്ര, ആഡംബര ഹോട്ടലുകളിലെ താമസം, വിനോദയാത്ര തുടങ്ങിയ പ്രലോഭനങ്ങളാണ് റീലുകളിലൂടെ ഇവർ പ്രചരിപ്പിച്ചിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
ഒരാഴ്ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തിലെ പ്രധാന കണ്ണികളെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. എറണാകുളം സ്വദേശിയായ ഒരു ഗുണ്ടയും അയാളുടെ സഹോദരിയുമാണ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരകർ.
ഇവർക്കായി വിദേശത്തേയ്ക്ക് യുവതികളെ കൊണ്ടുപോകുന്നതും ഇരകളെ കൈമാറുന്നതും സിന്ധു എന്ന സ്ത്രീയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സോഷ്യൽ മീഡിയ റീലുകൾ നിർമിച്ച് യുവതികളെ നേരിട്ട് ബന്ധപ്പെട്ടിരുന്നത് അലീനയാണ്.
കേസിൽ മഞ്ജിമ എന്നയാളുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. പ്രവർത്തന രീതി:
സമൂഹമാധ്യമങ്ങൾ വഴി ആകർഷകമായ ഓഫറുകൾ നൽകിയാണ് സംഘം യുവതികളെ വലയിൽ വീഴ്ത്തുന്നത്.
വിദേശത്തെ ഹോട്ടലുകളിൽ എത്തിച്ച ശേഷം ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരി കലർത്തി നൽകി ബോധരഹിതരാക്കും. തുടർന്ന് പീഡന ദൃശ്യങ്ങൾ പകർത്തുകയും, ഇത് കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്നും ചൂഷണം ചെയ്യുകയുമാണ് പതിവ്.
ഭീഷണി ഭയന്നാണ് പല ഇരകളും പരാതിപ്പെടാൻ മടിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

