മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഹൃദയത്തിന്റെ ആരോഗ്യം അത്യന്താപേക്ഷിതമാണ്. നിലവിലെ ജീവിതശൈലിയിലെ മാറ്റങ്ങൾ, അനാരോഗ്യകരമായ ഭക്ഷണരീതികൾ, വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം എന്നിവ ഹൃദയത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ശരീരത്തിലെ അമിതമായ ഇൻഫ്ലമേഷൻ എന്നിവ ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ ഭക്ഷണക്രമീകരണത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഭക്ഷണത്തിൽ ഇലക്കറികളുടെ, പ്രത്യേകിച്ച് ചീരയുടെ ഉപയോഗം ഹൃദയത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ കെ, മറ്റ് ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇവ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.
കൂടാതെ, സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ ആന്റിഓക്സിഡന്റുകളുടെ കലവറയാണ്.
ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കാനും ഇത്തരം പഴങ്ങൾ ലഘുഭക്ഷണമായി ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ധാന്യങ്ങളുടെ ഉപഭോഗം ഹൃദയാരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ഓട്സ്, ബാർലി, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഹൃദ്രോഗസാധ്യതകളെ കുറയ്ക്കാൻ സഹായിക്കും. സസ്യാഹാരങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കർശനമായി നിയന്ത്രിക്കുകയും വേണം.
മോണോസാച്ചുറേറ്റഡ് കൊഴുപ്പും പൊട്ടാസ്യവും ധാരാളമായി അടങ്ങിയ അവക്കാഡോ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോൾ നിലയും ക്രമീകരിക്കുന്നതിന് സഹായിക്കുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

