നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഈ പദവി തങ്ങൾക്ക് ലഭിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രകടിപ്പിച്ചു.
എന്നാൽ, ഈ വിഷയത്തിൽ സിപിഎം ഇതുവരെ അന്തിമമായ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി വിഷയത്തിൽ സമവായത്തിലെത്താനാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്.
നിലവിൽ സിപിഎം നേതൃത്വത്തിന്റെ ധാരണയനുസരിച്ച് പിണറായി വിജയൻ പ്രതിപക്ഷ നേതാവായും കെ.എൻ. ബാലഗോപാൽ ഉപനേതാവായും തുടരുമെന്നാണ് സൂചന.
പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതല്ലാതെ, പാർലമെന്ററി പാർട്ടിയിലെ മറ്റ് ഭാരവാഹികളെ ഔദ്യോഗികമായി സിപിഎം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കെ.
രാജനെ നിയമസഭാ കക്ഷി നേതാവായി സിപിഐ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ നിയമസഭാ കക്ഷി നേതാവിനെ പ്രതിപക്ഷ നിരയിൽ രണ്ടാമനാക്കി ഉപനേതൃപദവി നൽകണമെന്നാണ് സിപിഐയുടെ ആവശ്യം.
എന്നാൽ നിയമസഭയിലെ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാൻ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. വി.എസ്.
അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ കോടിയേരി ബാലകൃഷ്ണനായിരുന്നു ഉപനേതാവ്. പിണറായി വിജയന്റെ കഴിഞ്ഞ ഭരണകാലത്ത് അദ്ദേഹത്തിന് തൊട്ടടുത്ത സീറ്റിൽ കെ.എൻ.
ബാലഗോപാലും തൊട്ടുപിന്നാലെ കെ. രാജനുമായിരുന്നു ഇരുന്നിരുന്നത്.
ഇതേ മാതൃക തന്നെ ഇക്കുറിയും പിന്തുടരാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. എന്നാൽ കെ.എൻ.
ബാലഗോപാലിനെ മൂന്നാമതാക്കി കെ. രാജനെ രണ്ടാമനാക്കണമെന്നാണ് സിപിഐയുടെ ആവശ്യം.
നിയമസഭയിൽ സിപിഎം അംഗസംഖ്യ 26 ആയി ചുരുങ്ങിയ സാഹചര്യത്തിൽ, 8 അംഗങ്ങളുള്ള തങ്ങൾക്ക് ഉപനേതൃപദവിക്ക് അർഹതയുണ്ടെന്നാണ് സിപിഐ വാദിക്കുന്നത്. ഈ ആവശ്യം സിപിഎം നിരാകരിച്ചാൽ സിപിഐ സ്വീകരിക്കാനിടയുള്ള നിലപാട് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

