തിരുവനന്തപുരം: പിണറായി സർക്കാർ സ്വപ്ന പദ്ധതിയായി വിഭാവനം ചെയ്ത കെ-റെയിൽ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. മുഖ്യമന്ത്രി വി.ഡി.
സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് രാവിലെ ഒമ്പതിന് ചേരുന്ന രണ്ടാമത് മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് സൂചന. പദ്ധതിക്കായി മുൻ സർക്കാർ പുറപ്പെടുവിച്ച 2020-ലെ ഉത്തരവും, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
വിജ്ഞാപനങ്ങളും റദ്ദാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ നടപടികളുണ്ടായേക്കും.
സിൽവർ ലൈൻ പദ്ധതിക്കെതിരെ തുടക്കം മുതൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയവരാണ് യു.ഡി.എഫ് നേതൃത്വം. മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടും ചർച്ചയാകും.
അതേസമയം, പുതിയ സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വകുപ്പ് വിഭജനം പൂർത്തിയാകാത്തത് ഭരണതലത്തിൽ പ്രതിസന്ധിയായിട്ടുണ്ട്. വകുപ്പ് വിഭജനത്തിലെ തർക്കങ്ങളാണ് ഇതിന് പ്രധാന കാരണം.
പ്രത്യേകിച്ചും ഫിഷറീസ് വകുപ്പിനെ ചൊല്ലിയുള്ള തർക്കം സർക്കാരിന് തലവേദനയായി തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്ലീം ലീഗിന് നൽകുന്നതിനെ ലത്തീൻ സഭ ശക്തമായി എതിർക്കുന്നുണ്ട്.
ഫിഷറീസ് ലഭിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വിട്ടുനൽകേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച തർക്കങ്ങൾക്ക് അന്തിമ പരിഹാരമായാൽ, മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ച് അന്തിമ പട്ടിക കൈമാറും.
നിലവിലെ വിവരം അനുസരിച്ച് ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന് നൽകാനും, കെ.
മുരളീധരന് ആരോഗ്യവകുപ്പിന് പുറമെ സ്പോർട്സ് കൂടി നൽകാനും ധാരണയായിട്ടുണ്ട്. ടി.
സിദ്ദിഖ്, എം. ലിജു, റോജി എം.
ജോൺ, ഒ.ജെ. ജനീഷ് എന്നിവരുടെ വകുപ്പുകളിൽ ചെറിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്.
മുഖ്യമന്ത്രിയുടെ പക്കൽ കൂടുതൽ വകുപ്പുകൾ വേണമെന്ന കെ.സി. പക്ഷത്തിന്റെ ആവശ്യം വി.ഡി.
സതീശൻ തള്ളിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

