ജിമെയിൽ ആപ്പിൽ കണ്ടെത്തിയ സാങ്കേതിക തകരാറുകൾ ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. ടാബ്ലെറ്റുകളിലും ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഇമെയിലുകൾ വായിക്കാൻ സാധിക്കുന്നില്ലെന്ന പരാതികളാണ് വ്യാപകമായി ഉയരുന്നത്.
ഗൂഗിളിന്റെ ഔദ്യോഗിക സപ്പോർട്ട് ഫോറങ്ങളിൽ ഇത് സംബന്ധിച്ച് നിരവധി ഉപയോക്താക്കൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമായും സാംസങ് ടാബ്ലെറ്റുകളിലും ഫോൾഡബിൾ സ്മാർട്ട്ഫോണുകളിലുമാണ് ഈ പ്രശ്നം കൂടുതൽ ബാധിച്ചിരിക്കുന്നത്.
ഇമെയിൽ തുറക്കുമ്പോൾ ഉള്ളടക്കം തുടർച്ചയായി മിന്നിമറയുകയും (flickering), പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ചില സന്ദർഭങ്ങളിൽ ടെക്സ്റ്റുകൾ പൂർണ്ണമായും മാഞ്ഞുപോകുന്ന അവസ്ഥയുമുണ്ട്.
സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 3 ഉൾപ്പെടെയുള്ള വലിയ സ്ക്രീനുള്ള ഉപകരണങ്ങളിലാണ് ഈ തകരാറുകൾ കൂടുതൽ പ്രകടമാകുന്നത്. വിഷയത്തിൽ ഗൂഗിൾ ഇടപെടുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
താൽക്കാലിക പരിഹാരമെന്ന നിലയിൽ, ഫോണിന്റെ ‘ഓട്ടോ-റൊട്ടേറ്റ്’ (Auto-rotate) ഓപ്ഷൻ ഓൺ ചെയ്ത ശേഷം ലാൻഡ്സ്കേപ്പ്, പോർട്രെയ്റ്റ് മോഡുകളിലേക്ക് മാറി മാറി ഉപയോഗിക്കുന്നത് പ്രശ്നത്തിന് പരിഹാരമാകുന്നതായി ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. കൂടാതെ, ആൻഡ്രോയിഡ് സിസ്റ്റം വെബ്-വ്യൂവിന്റെ (Android System WebView) കാഷെ ക്ലിയർ ചെയ്യുന്നതും അപ്ഡേറ്റുകൾ നീക്കം ചെയ്യുന്നതും താൽക്കാലികമായി ഈ പ്രശ്നത്തെ മറികടക്കാൻ സഹായിക്കും.
വിഷയത്തിൽ സ്ഥിരമായ പരിഹാരം കാണുന്നതിനുള്ള നടപടികൾ ഗൂഗിൾ സ്വീകരിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

