ആലുവയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച ശേഷം എടിഎം കാർഡ് തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. ഇടുക്കി കട്ടപ്പന പാറക്കടവ് മങ്ങാട്ടുകുന്നിൽ വീട്ടിൽ രതീഷ് (41) ആണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മേയ് 18-ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ആലുവ പാലസ് റോഡിലെ നടപ്പാലത്തിന് സമീപം നിൽക്കുകയായിരുന്ന കാഞ്ഞൂർ സ്വദേശിയെ പ്രതി ആക്രമിക്കുകയും, തുടർന്ന് ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് എടിഎം കാർഡ് ബലമായി തട്ടിയെടുക്കുകയുമായിരുന്നു.
ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ജി.ഗോപകുമാർ, എസ്ഐമാരായ സജീഷ്, വിനിൽ കുമാർ, എഎസ്ഐ സ്വപ്ന, സിപിഒ അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ പിടികൂടിയതിനെത്തുടർന്ന് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

