കാക്കനാട് അത്താണിയിൽ വീടിനു സമീപത്തുനിന്നും മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശത്തുനിന്ന് ആകെ അഞ്ച് കുഞ്ഞുങ്ങളെയാണ് സർപ്പ വൊളന്റിയർമാർ കണ്ടെടുത്തത്.
നേരത്തെ ചിറ്റേത്തുകരയിലും സമാനമായ രീതിയിൽ മലമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. അത്താണിയിലെ ഒരു വീടിന്റെ മുറ്റത്ത് ചെടികൾക്കിടയിൽ നിന്നുമാണ് ആദ്യ കുഞ്ഞിനെ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ, ഇതേ വീടിന്റെ അകത്തുനിന്നും മുറ്റത്തുനിന്നുമായി രാത്രിയോടെ നാല് കുഞ്ഞുങ്ങളെ കൂടി പിടികൂടുകയായിരുന്നു. തങ്ങളുടെ പരിസരത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
വിവരമറിഞ്ഞെത്തിയ സർപ്പ വൊളന്റിയർ മുഹമ്മദ് സാദിഖ് സ്ഥലത്തെത്തി പാമ്പിൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോയി. ഈ പാമ്പുകൾ വിരിഞ്ഞിട്ട് അധികസമയം ആയിട്ടില്ലെന്ന് വൊളന്റിയർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

