കടയ്ക്കൽ – പാങ്ങോട് റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ ചിതറ ലക്ഷം വീട് ജംക്ഷന് സമീപമായിരുന്നു സംഭവം.
കടയ്ക്കലിൽ നിന്നും പാങ്ങോട്ടേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. ടയർ ഊരിത്തെറിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.
നിയന്ത്രണം വിട്ട ടയർ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.
അപകടത്തെത്തുടർന്ന് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

