പതിറ്റാണ്ടുകളായി കോട്ടയം നഗരത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ നിറഞ്ഞുനിന്ന അനശ്വര തിയറ്റർ പ്രവർത്തനം അവസാനിപ്പിച്ചു. തിയറ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടവും സ്ഥലവും ഭാരത് ആശുപത്രി ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് ചരിത്രപരമായ ഈ സിനിമാശാല വിസ്മൃതിയിലേക്ക് നീങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ഇന്നലെ പൂർത്തിയായി.
ഏഴു പതിറ്റാണ്ടു മുൻപ് ‘രാജ്മഹൽ’ എന്ന പേരിലാണ് ഈ തിയറ്റർ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1980-കളിൽ മാനേജ്മെന്റ് മാറിയതോടെയാണ് ‘അനശ്വര’ എന്ന് പുനർനാമകരണം ചെയ്തത്.
സാങ്കേതിക വിദ്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിന്നിരുന്ന തിയറ്റർ, 2005-ൽ സംസ്ഥാനത്ത് ആദ്യമായി യുഎഫ്ഒ (UFO) ഡിജിറ്റൽ സ്ക്രീനിങ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത് ഇവിടെയായിരുന്നു. കോട്ടയത്ത് നടന്ന വിവിധ ചലച്ചിത്ര മേളകളുടെ സ്ഥിരം വേദിയായും ഈ തിയറ്റർ പ്രവർത്തിച്ചിരുന്നു.
തിരുനക്കരയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന അനശ്വര, ദശാബ്ദങ്ങളോളം നഗരവാസികൾക്കും പുറത്തുനിന്നെത്തുന്ന സിനിമാപ്രേമികൾക്കും ഒരുപോലെ ദൃശ്യവിരുന്നൊരുക്കിയിരുന്നു. ആധുനിക മൾട്ടിപ്ലക്സ് സംസ്കാരം സജീവമായ കാലഘട്ടത്തിലും സിംഗിൾ സ്ക്രീൻ തിയറ്റർ എന്ന നിലയിൽ സജീവ സാന്നിധ്യമായിരുന്നു അനശ്വര.
ആശുപത്രി വികസന പദ്ധതികളുടെ ഭാഗമായാണ് തിയറ്റർ പ്രവർത്തിച്ചിരുന്ന ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

