സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ പരസ്യമായി വിമർശിച്ച സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു രംഗത്ത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായപ്രകടനം നടത്തിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പാർട്ടി അംഗങ്ങൾക്കുള്ള ആഭ്യന്തര വേദികളിൽ നേതാക്കളെ വിമർശിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ പുറത്ത് പോയി ഇത്തരത്തിൽ സംസാരിക്കുന്നത് സംഘടനാ മര്യാദയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂർ ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. വരാനിരിക്കുന്ന ദിവസങ്ങളിൽ വിഷയം പാർട്ടി വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ചിറ്റൂർ, തൃത്താല, കോങ്ങാട് എന്നീ മണ്ഡലങ്ങളിലുണ്ടായ തിരിച്ചടികളെക്കുറിച്ചും പാർട്ടി ഗൗരവകരമായ വിലയിരുത്തൽ നടത്തുമെന്നും ഇ എൻ സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

