രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച്, രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം ‘മാജിക് മാജിക് മൊമെന്റ്’ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് നിർവഹിച്ചു. മില്ലെനിയം ഓഡിയോസിലൂടെയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്.
കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക സംഗീത കലാകാരൻ വിൻസൺ സാമുവൽ പ്രകാശനകർമ്മം നിർവഹിച്ചു. നാല് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതാണ്.
ബാബു മാനുവൽ ആണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘1948 കാലം പറഞ്ഞത്’, ‘മാക്കൊട്ടൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ സിനിമയിൽ അതുൽ സുരേഷ്, അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ, പ്രാർത്ഥന എന്നിവർ നായികമാരായെത്തുന്നു.
‘മാക്കൊട്ടൻ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രാർത്ഥന ഈ ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ എൽ ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ: ക്യാമറ: രാഹുൽ സി വിമല, എഡിറ്റിംഗ്: ഹിഷാം യൂസഫ് പി വി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജയേന്ദ്ര ശർമ, ഗാനരചന: സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ് എച്ച്, സമീർ അലി, സംഗീതം: പി ജെ, നൗഷാദ് കണ്ണൂർ. രഞ്ജിത്ത് ശ്രീധർ, നജിം അർഷാദ്, മൃദുല വാര്യർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സസ്ലിം നാസർ, സരുൺ ടി എസ്, അർഷാദ് പത്തിരിയാൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
മേക്കപ്പ്: ജയൻ എരുവേശി, കോസ്റ്റ്യൂം: സുജിത്ത് മട്ടന്നൂർ, ആർട്ട്: ഷബിൻ യു പി, സ്റ്റണ്ട്: ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി: സുദേവ് സുരേഷ്, കളറിസ്റ്റ്: ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ: ഡോ. ആശിഷ് ഇല്ലിക്കൽ, സ്റ്റിൽസ്: അജേഷ് ആവണി, പബ്ലിസിറ്റി ഡിസൈൻ: സുജിപാൽ ക്രിയേഷൻ, സ്റ്റുഡിയോ: സൗത്ത്സ്റ്റുഡിയോ കൊച്ചി, പിആർഒ: എം കെ ഷെജിൻ.
ചിത്രം ഉടൻ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

