തിരുവനന്തപുരം പൂന്തുറയിൽ പത്തുവയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. ഈ മാസം 14-നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
നടന്നുപോവുകയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ബലമായി കൊണ്ടുപോവുകയും, ലഹരി പദാർത്ഥങ്ങൾ നൽകിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട
വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

