തിരുവനന്തപുരം: കേരളത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നടൻ വിജയ് പങ്കെടുക്കാതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. ചടങ്ങിൽ വിജയ് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരെങ്കിലും, അവസാന നിമിഷം അദ്ദേഹം തന്റെ യാത്ര റദ്ദാക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികരണവുമായി ഡിഎംകെ നേതാവ് ടി കെ എസ് ഇളങ്കോവൻ രംഗത്തെത്തി. “മോദിയെ ഭയന്നാണ് വിജയ് പങ്കെടുക്കാതിരുന്നത്” എന്ന് ടി കെ എസ് ഇളങ്കോവൻ ആരോപിച്ചു.
ഈ മാസം 22-ന് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. അതിനുമുൻപ് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിടുന്നത് ദോഷകരമാകുമെന്ന് വിജയ്ക്ക് തോന്നിയതായും, അതാണ് വിട്ടുനിൽക്കാൻ കാരണമെന്നും ഇളങ്കോവൻ ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ മത-സാമൂഹിക നേതാക്കളും ചടങ്ങിനെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

