തിരുവനന്തപുരം: സംസ്ഥാനത്തെ ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട തീരുമാനത്തിന് പിന്നാലെ വലിയ ആശ്വാസത്തിലാണ് ആശ വർക്കർമാർ.
തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്ന് സമര നായിക ബിന്ദു പ്രതികരിച്ചു. “വി ഡി സതീശൻ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു വ്യക്തമാക്കി.
കുറച്ചു കൂടി വർധന പ്രതീക്ഷിച്ചിരുന്നു. ഇരുപത്തിഒന്നായിരം രൂപയായിരുന്നു ആവശ്യം.
സർക്കാർ കാലാവധി പൂർത്തിയാകും മുൻപ് അതിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിന്ദു പ്രതികരിച്ചു.” ആദ്യ മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. സർക്കാരിന്റെ ഈ തീരുമാനത്തെ വലിയൊരു നേട്ടമായാണ് ആശ വർക്കർമാർ നോക്കിക്കാണുന്നത്.
എങ്കിലും, തങ്ങൾ ആവശ്യപ്പെട്ട തുകയിലേക്ക് വരും വർഷങ്ങളിൽ എത്താൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

