കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. കൊളത്തറ എളയിടത്ത് പറമ്പ് വീട്ടിൽ മുഹമ്മദ് അഫ്റോസ് (23) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 വയസ്സുള്ള വിദ്യാർഥിനിയെ പ്രതി പരിചയം നടിച്ച് വശത്താക്കി, രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, പ്രതി രാമനാട്ടുകരയിൽ എത്തിയതായി വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാജിനി, സിവിൽ പൊലീസ് ഓഫിസർമാരായ സനീഷ്, സനൂപ്, സുകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

