തൃശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (RSETI) ഫോട്ടോഗ്രാഫി ആൻഡ് വീഡിയോഗ്രാഫി കോഴ്സുകളിലേക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. ജൂൺ ആദ്യവാരത്തോടെയാണ് ഈ പരിശീലന പരിപാടി ആരംഭിക്കുന്നത്.
18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തൊഴിൽ പരിശീലനത്തിനായി അപേക്ഷിക്കാവുന്നതാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന സമയം നിശ്ചയിച്ചിരിക്കുന്നത്.
31 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് പുറമെ സംരംഭകത്വം, വായ്പാ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച പ്രത്യേക ക്ലാസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും പൂർണ്ണമായും സൗജന്യമായിരിക്കും.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനൊപ്പം, തുടർന്നും രണ്ട് വർഷം വരെ ആർസെറ്റിയുടെ സഹായസഹകരണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാകും. താല്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കായി 0487 2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

