പ്രമുഖ സ്വിസ് ഭക്ഷ്യ-മിഠായി നിർമാണ കമ്പനിയായ നെസ്ലെയുടെ ഐക്കണിക് ചോക്ലേറ്റ് കോട്ടഡ് വേഫർ ബാറായ കിറ്റ്കാറ്റിന്റെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറി. ആഗോളതലത്തിൽ 85-ലധികം രാജ്യങ്ങളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നത്തിന്റെ ഉപഭോഗത്തിൽ വൻ വർധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ട്-മൂന്ന് വർഷക്കാലം ആഗോള വിപണിയിൽ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇപ്പോൾ ഒന്നാമതെത്തിയിരിക്കുകയാണ്. പത്ത് വർഷം മുൻപ് കിറ്റ്കാറ്റ് ആഗോള വിപണിയിൽ പത്താം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് ഇപ്പോൾ മുൻനിരയിലേക്ക് കുതിച്ചിരിക്കുന്നത്.
ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെ പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. നെസ്ലെയുടെ മറ്റൊരു ജനപ്രിയ ഉൽപ്പന്നമായ മാഗിയുടെ കാര്യത്തിലും ഇന്ത്യയാണ് നിലവിൽ ലോകത്തെ ഏറ്റവും വലിയ വിപണി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

