പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) മുത്തൂറ്റ് ഫിൻകോർപ്പ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. 4000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് കമ്പനി ഓഹരി വിപണിയിൽ പ്രവേശിക്കുന്നത്.
ശനിയാഴ്ച ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഐപിഒ സംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടായത്. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ ഗോൾഡ് ലോൺ സ്ഥാപനമാണ് മുത്തൂറ്റ് ഫിൻകോർപ്പ്.
ഐപിഒയുടെ കൃത്യമായ തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിക്ഷേപകരുടെ പങ്കാളിത്തം വർധിപ്പിക്കാനും ഓഹരികളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാനുമായി ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നിലവിലുള്ള 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ, 2 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. സാമ്പത്തിക പ്രകടനത്തിൽ മികച്ച വളർച്ചയാണ് കമ്പനി കാഴ്ചവെക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 1640 കോടി രൂപയാണ് കമ്പനി ലാഭം രേഖപ്പെടുത്തിയത്. മുൻവർഷം ഇത് 787 കോടി രൂപയായിരുന്നു.
ഐപിഒയ്ക്ക് പുറമെ, കടപ്പത്രങ്ങൾ (എൻസിഡി) വഴി 4000 കോടി രൂപ വരെ സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

