കിഴക്കഞ്ചേരി ഇളവംപാടം ആലാംപരുത ഇമ്മിട്ടി വീട്ടിൽ ബൈജുവിന്റെ മകൻ ജിതിൻ (18) ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ പുതുക്കാട് മതിക്കുന്ന് ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതിനിടെയാണ് ജിതിൻ അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുളത്തിൽ മുങ്ങിപ്പോയ ജിതിനെ സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജിതിൻ ശനിയാഴ്ച വൈകീട്ട് 4.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും സ്കൂൾ ലീഡറുമായിരുന്നു ജിതിൻ.
അവധിക്കാലമായതിനാൽ സുഹൃത്തുക്കളോടൊപ്പം തൃശൂരിലെ കാറ്ററിങ് സെന്ററിൽ ജോലിക്ക് പോയതായിരുന്നു ജിതിൻ. മാതാവ്: സോണിയ.
സഹോദരങ്ങൾ: ജിസ, ജിൻസൺ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

