മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദികനായ റവ. ഫാ.
വി.എ. ചെറിയാൻ (88) അന്തരിച്ചു.
പിടവൂർ വേങ്ങൽ മണപ്പുറം വസതിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയാണ് അദ്ദേഹത്തിന്റെ മാതൃഇടവക.
മരണാനന്തര ചടങ്ങുകളുടെ ഭാഗമായി 17-ാം തീയതി വൈകിട്ട് 4 മണി മുതൽ മൗണ്ട് താബോർ ദയറ ചാപ്പലിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കും. നഗരി കാണിക്കൽ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് 6 മണി മുതൽ ഭൗതികദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും.
തിങ്കളാഴ്ച (മെയ് 18) ഇടവക പള്ളിയിൽ വെച്ചാണ് സംസ്കാര ശുശ്രൂഷകൾ നിർവഹിക്കുന്നത്. പരേതയായ സാറാമ്മ ചെറിയാൻ ആണ് ഭാര്യ.
മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി) എന്നിവരാണ് മക്കൾ. ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോൾ വർഗീസ് (നെല്ലിക്കുന്നേൽ) എന്നിവർ മരുമക്കളാണ്.

