കുന്നംകുളം ക്രിസ്ത്യാനികളുടെ ചരിത്രപരമായ ജൂത പാരമ്പര്യത്തെ വിശകലനം ചെയ്യുന്നതിനായി ‘ഡയസ്പോറ 2026’ എന്ന പേരിൽ ഏകദിന പൈതൃക സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 23-ന് രാവിലെ 9 മണി മുതൽ ആർത്താറ്റ് കുന്നംകുളം ബിഷപ്പ് പാലസിലാണ് പരിപാടി നടക്കുന്നത്.
കാൽഡിയൻ സഭാധ്യക്ഷൻ മാർ ഔഗീൻ കുരിയാക്കോസ് സെമിനാറിന്റെ ഉദ്ഘാടനം നിർവഹിക്കും. കുന്നംകുളം ഭദ്രാസനാധിപൻ ഡോ.
പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ചടങ്ങിൽ അധ്യക്ഷത വഹിക്കും. രണ്ട് സെഷനുകളിലായി ആറ് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.
സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചർച്ചകളിൽ പങ്കാളികളാകും. സാഹിത്യകാരന്മാരായ വി.കെ.
ശ്രീരാമൻ, ടി.ഡി. രാമകൃഷ്ണൻ, വാസ്തുവിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.
മൈക്കിൾ തരകൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. സെമിനാറിലെ റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +91 80756 29359, +91 94963 05811, +91 85477 32911 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

