കണ്ണൂർ പിലാത്തറ കെഎസ്ടിപി റോഡിൽ രണ്ട് ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പിലാത്തറ കോക്കാട് വെച്ചാണ് മീൻ കൊണ്ടുപോവുകയായിരുന്ന ലോറിയും മറ്റൊരു ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്.
അപകടത്തെത്തുടർന്ന് മീൻ ലോറിയുടെ ക്യാബിനിൽ ഡ്രൈവർ അഷ്ഫാക്ക് കുടുങ്ങിപ്പോകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ അഷ്ഫാക്കിനെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പിലാത്തറ കെഎസ്ടിപി റോഡിൽ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

