ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പേസര്‍ അന്‍ഷുല്‍ കാമ്പോജിന്റെ ബൗളിങ് പ്രകടനം കനത്ത തിരിച്ചടിയായി. മൊത്തം 16 പന്തുകള്‍ മാത്രം എറിഞ്ഞ കാമ്പോജ്, 11 ബൗണ്ടറികളാണ് വഴങ്ങിയത്.
2.4 ഓവര്‍ നീണ്ടുനിന്ന സ്പെല്ലില് എതിര് ടീം ബാറ്റര്‍മാര്‍ എട്ടു തവണ പന്ത് ഗ്യാലറിയിലെത്തിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ബൗളര്‍ ഇത്രയധികം സിക്സറുകള്‍ വഴങ്ങുന്നത് ഇത് രണ്ടാം തവണയാണ്.
നേരത്തെ ഗുജറാത്ത് ടൈറ്റൻസ് താരമായിരിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ യാഷ് ദയാല്‍ എട്ട് സിക്സ് വഴങ്ങിയിരുന്നു. എന്നാല്‍ ദയാല്‍ നാല് ഓവറുകള്‍ എറിഞ്ഞപ്പോഴാണ് ഈ നേട്ടത്തിലെത്തിയത് എന്നതുകൊണ്ട് കാമ്പോജിന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധേയമാകുന്നു.
രണ്ട് ഓവറുകളില്‍ തുടര്‍ച്ചയായി നാല് സിക്സറുകള്‍ വഴങ്ങിയെന്ന നാണക്കേടും കാമ്പോജിന് നേരിടേണ്ടി വന്നു. ഐപിഎല്‍ ചരിത്രത്തില്‍ ഇങ്ങനെയൊന്ന് ആദ്യമായാണ് സംഭവിക്കുന്നത്.
മൂന്ന് ഓവറിലൊതുങ്ങുന്ന സ്പെല്ലുകളില്‍ അറുപത് റണ്‍സിലധികം വിട്ടുകൊടുക്കുന്ന രണ്ടാമത്തെ ബൗളറായി ഇതോടെ കാമ്പോജ് മാറി. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങളുടെ പട്ടികയിലും താരം രണ്ടാമതെത്തി.
2.4 ഓവറുകള്‍ എറിഞ്ഞ കാമ്പോജ് മൊത്തം 63 റണ്‍സാണ് വിട്ടുനല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

