ഐപിഎല്ലിൽ പ്ലേ ഓഫ് ലക്ഷ്യമിട്ടുള്ള മത്സരങ്ങൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവേ, വിവിധ ടീമുകൾ തങ്ങളുടെ സ്ക്വാഡിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരുത്തുന്നു. പരിക്കിനെത്തുടർന്ന് പേസർ ഖലീൽ അഹമ്മദ് പുറത്തായ ഒഴിവിലേക്ക് കുൽദീപ് യാദവിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ ഉൾപ്പെടുത്തി.
30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ മുൻ താരമായ കുൽദീപ് യാദവ് 2021-ലാണ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്.
ചെന്നൈയുടെ ഡെത്ത് ഓവർ ബൗളിംഗിൽ അദ്ദേഹം വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, നിയമപരമായ തടസ്സങ്ങൾ കാരണം സീസൺ നഷ്ടമായ ലങ്കൻ പേസർ നുവാൻ തുഷാരയ്ക്ക് പകരക്കാരനായി റിച്ചാർഡ് ഗ്ലീസണെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിലെടുത്തു.
ഫിറ്റ്നസ് ടെസ്റ്റിലെ പരാജയത്തെത്തുടർന്ന് ലങ്കൻ ബോർഡ് എൻഒസി നിഷേധിച്ചതോടെ തുഷാര കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിയമനടപടികൾ നീണ്ടുപോയതോടെ സീസണിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായ താരം, ഒടുവിൽ പരാതി പിൻവലിച്ച് ലങ്കൻ ബോർഡിനോട് മാപ്പപേക്ഷിക്കുകയായിരുന്നു.
1.6 കോടി രൂപയ്ക്കാണ് ഇംഗ്ലീഷ് താരമായ ഗ്ലീസണെ ബെംഗളൂരു സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി ആറ് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്ലീസണ് മുൻപ് ചെന്നൈ, മുംബൈ ടീമുകൾക്കായി കളിച്ചുള്ള പരിചയസമ്പത്തുണ്ട്.
ഡെത്ത് ഓവറുകളിലെ കൃത്യതയാർന്ന യോർക്കറുകളാണ് ഗ്ലീസണിന്റെ പ്രധാന കരുത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

